അയല്‍ക്കാരനെ ആക്രമിച്ചു വധിക്കാന്‍ ശ്രമിച്ച യുവാവിനെ മെഡിക്കല്‍ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തു. ആറ്റിപ്ര കുളത്തൂര്‍ വാഴപ്പണ സ്വദേശി വിഷ്ണു എന്ന മുത്തുക്കുമാറാണ് (21) പൊലീസ് പിടിയിലായത്.
നാലു മാസം മുമ്പ് പ്രീജി എന്ന 23 കാരനെ വധിക്കാന്‍ ശ്രമിച്ച സംഭവത്തിനു പിന്നില്‍ ഗുണ്ടാപ്പകയാണെന്ന് പൊലീസ് അറിയിച്ചു. പ്രീജിയെ ആക്രമിച്ചതില്‍ രണ്ട് കൈക്കും വെട്ടേറ്റിരുന്നു. ഒരു കൈ അറ്റുതൂങ്ങിയ നിലയിലാണ് അന്ന് ആശുപത്രിയില്‍ എത്തിച്ചത്. ഇരുവരും തമ്മിലുള്ള മുന്‍ വൈരാഗ്യമാണ് അക്രമത്തിനു പിന്നില്‍.
ടെക്നോപാര്‍ക്കിനടുത്തുള്ള ഒരു ഹോട്ടലില്‍ മാസങ്ങള്‍ക്ക് മുമ്പ് ഒരു ഹോട്ടലില്‍ ബോംബെറിഞ്ഞ കേസിലെ പ്രതിയായ മുത്തുകുമാറിനെ പിടികൂടാന്‍ പൊലീസിനെ സഹായിച്ചത് പ്രീജിയായിരുന്നു. ഇതാണു പകയ്ക്ക് കാരണം.