കതിരൂര്‍ മനോജ്‌ വധം: മുഖ്യപ്രതി വിക്രമന് ശസ്ത്രക്രിയ

Webdunia
ബുധന്‍, 8 ഒക്‌ടോബര്‍ 2014 (08:20 IST)
ആര്‍എസ്എസ് നേതാവ് കതിരൂര്‍ മനോജിനെ വധക്കേസിലെ മുഖ്യപ്രതി വിക്രമന് ശസ്ത്രക്രിയ. വിക്രമന്‍റെ ശരീരത്തില്‍ നിന്ന് ബോംബാക്രമണത്തിന്‍റെ കൂടുതല്‍ അവശിഷ്ടങ്ങള്‍ കണ്ടെത്താനാണ്‌ ശസ്ത്രക്രിയയെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യം ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ജില്ല സെഷന്‍സ് കോടതിയാണ് ഉത്തരവിട്ടിരിക്കുന്നത്. 
 
റിമാന്‍ഡില്‍ കഴിയുന്ന വിക്രമന്‍റെ സമ്മതത്തോടെയാണ് കോടതി ഹര്‍ജി അനുവദിച്ചിരിക്കുന്നത്. ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ വിക്രമന്‍റെ ശരീരത്തില്‍ കണ്ടെത്തിയ മുറിവുകള്‍ ബോംബ്‌ ആക്രമണത്തില്‍ നിന്നുണ്ടായതാണെന്ന് കണ്ടെത്തിയിരുന്നു. 
 
കൂടാതെ കാലില്‍ നിന്നും ബോംബിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് കൂടുതല്‍ തെളിവുകള്‍ക്കായി വിക്രമനെ ശസ്ത്രക്രിയക്ക് വിധേയനാക്കാന്‍ അന്വേഷണസംഘം തീരുമാനിച്ചത്.
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.