കതിരൂര്‍ മനോജ് വധക്കേസില്‍ സി പി എം കണ്ണൂര്‍ ജില്ല സെക്രട്ടറി പി ജയരാജന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി വെച്ചു. ഹര്‍ജിയില്‍ പ്രാഥമിക വാദം കേട്ട കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത് ബുധനാഴ്ചത്തേക്ക് മാറ്റിവെച്ചു.
തലശേരി സെഷന്‍സ് കോടതിയുടേതാണ് തീരുമാനം.
അതേസമയം, ജയരാജന്റെ ജാമ്യാപേക്ഷയെ സി ബി ഐ എതിര്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തിങ്കളാഴ്ച പരിഗണിക്കാനിരുന്ന ജയരാജന്റെ ജാമ്യാപേക്ഷ കോടതി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. സി ബി ഐയുടെ ആവശ്യപ്രകാരമായിരുന്നു ഹരജി പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റിയത്.