കാശ്‌മീരിലെ പ്രളയത്തിൽ കുടുങ്ങിയ മലയാളികള്‍ സുരക്ഷിതരാണെന്നും ഇവരെ രക്ഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇടപെടണമെന്നും മുഖ്യമന്ത്രി ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു.
കാശ്‌മീരിലെ അഞ്ചുഹോട്ടലുകളിലായി നൂറോളം പേരാണ് കുടുങ്ങി കിടക്കുന്നത്. 26 പേരെ ശ്രീനഗർ വിമാനത്താവളത്തിൽ എത്തിച്ചിട്ടുണ്ട്. രക്ഷിക്കുന്നവരെ നാട്ടിലെത്തിക്കാൻ പ്രത്യേക വിമാനം അയയ്ക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചതായും ഉമ്മൻചാണ്ടി പറഞ്ഞു. ആവശ്യമെങ്കിൽ സംസ്ഥാന സർക്കാർ പ്രതിനിധിയെ ഡൽഹിയിലേക്ക് അയയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.