കാസർഗോട് ഇരട്ട കൊലപാതകത്തിൽ സി പി എം ലോക്കൽ കമ്മറ്റി അംഗം എ പീതാംബരൻ കസ്റ്റഡിയിൽ

Webdunia
ചൊവ്വ, 19 ഫെബ്രുവരി 2019 (09:59 IST)
കസർഗോട് ഇരട്ട കൊലപാതകത്തിലെ മുഖ്യ സൂത്രധാരനും സി പി എം ലോക്കൽ കമ്മറ്റി അംഗവുമായ എ പിതാംബരൻ പൊലീസ് കസ്റ്റഡിയിൽ. ഇന്നലെ രാത്രിയോടെ പൊലീസ് പിതാംബരനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പ്രതിയുടെ അറസ്റ്റ് എപ്പോൾ രേഖപ്പെടുത്തും എന്ന കാര്യം വ്യക്തമല്ല.
 
പിതാംബരനെയും കസ്റ്റഡിയിലെടുത്ത മറ്റ് ഏഴുപേരെയും പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. അതേസമയം എ പിതാംബരനെ പാർട്ടിയിൽനിന്നും പുറത്താക്കും എന്ന് സി പി എം വ്യക്തമാക്കി കഴിഞ്ഞു. ഉദുമ എം എൽ എ കെ കുഞ്ഞിരാമനാണ് ഇക്കാര്യം വ്യക്തമായിത്. 
 
എ പീതാംബരനെ മർദ്ദിച്ച കേസിൽ കൊല്ലപ്പെട്ട രണ്ട് യുത്ത് കോൺഗ്രസ് പ്രവർത്തകരും പ്രതിയായിരുന്നു. ഇതിന്റെ പക തീർക്കാൻ ഇരുവരെയും ക്വട്ടേഷൻ നൽകി കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് എഫ് ഐ ആറിൽ വ്യക്തമാക്കിയിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതികളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തിയേക്കും എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്.  

അനുബന്ധ വാര്‍ത്തകള്‍

Next Article