കസർഗോട് പെരിയയിൽ രണ്ട് യൂത്ത് കോൺഗ്രസ പ്രവർത്തകർ കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. കൊലയാളികൾ ആരെന്ന് ഇതേവരെ പൊലീസിന് കണ്ടെത്താൻ സാധിച്ചിട്ടില്ല. ലഭിച്ച മൊഴികളുടെയും സാഹചര്യ തെളിവുകളുടെയും അടിസ്ഥാനത്തിൽ കണ്ണൂരിൽ നിന്നുള്ള ക്വട്ടേഷൻ സംഘമാണ് കൊലക്ക് പിന്നിൽ എന്നാണ് പൊലീസിന്റെ അനുമാനം.
പ്രാദേശിക സി പി എം നേതാക്കൾ കണ്ണുരിൽ നിന്നുമുള്ള ക്വട്ടേഷൻ സംഘത്തെ കൊലപാതകത്തിനായി ക്വട്ടേഷൻ നൽകി എന്ന സൂചനയിലാണ് ഇപ്പോൽ അന്വേഷണം പുരോഗമിക്കുന്നുണ്ട്. സംഭവ ദിവസം കല്യോട്ട് ഭഗവതി ക്ഷേത്രത്തില്‍ കളിയാട്ട മഹോത്സവത്തിന്റെ സംഘാടക സമിതി രൂപീകരണയോഗം നടന്നിരുന്നു ഈ സമയത്ത് കണ്ണൂർ രജിസ്ട്രേഷനുള്ള ഒരു വാഹനം സമീപത്ത് കണ്ടിരുന്നതായി പൊലീസിന് മൊഴി ലഭിച്ചിട്ടുണ്ട്.