കാസര്‍കോട് സ്വകാര്യ ബസ് ഉടമകള്‍ മിന്നല്‍ പണിമുടക്ക് പ്രഖ്യാപിച്ചു

സിആര്‍ രവിചന്ദ്രന്‍
ശനി, 18 നവം‌ബര്‍ 2023 (12:16 IST)
കാസര്‍കോട് സ്വകാര്യ ബസ് ഉടമകള്‍ മിന്നല്‍ പണിമുടക്ക് പ്രഖ്യാപിച്ചു. ഇന്ന് രാവിലെയാണ് പണി മുടക്ക് പ്രഖ്യാപിച്ചത്. സമയക്രമം പാലിക്കാതെ സര്‍വീസ് നടത്തുന്ന ബസുകള്‍ക്കെതിരെ പോലീസ് നടപടി ശക്തമാക്കിയതിനു പിന്നാലെയാണ് മിന്നല്‍ പണിമുടക്ക് പ്രഖ്യാപിച്ചത്.
 
കാസര്‍കോട് നഗരത്തിലും പരിസര പ്രദേശങ്ങളിലുമായി ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെച്ച് വലിയ ഗതാഗതക്കുരുക്കുണ്ട്. ഇതിനാല്‍ തന്നെ സമയക്രമം പാലിക്കാന്‍ കഴിയാറില്ലെന്ന് ബസ് ഉടമകള്‍ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article