ബേക്കല്‍ കരിച്ചേരിയില്‍ സിപിഐ നേതാവ് വെടിയേറ്റ് മരിച്ച കേസില്‍ പ്രതി കീഴടങ്ങി

സിആര്‍ രവിചന്ദ്രന്‍
ശനി, 18 ജൂണ്‍ 2022 (17:33 IST)
ബേക്കല്‍ കരിച്ചേരിയില്‍ സിപിഐ നേതാവ് വെടിയേറ്റ് മരിച്ച കേസില്‍ പ്രതി കീഴടങ്ങി. കരിച്ചേരി സ്വദേശി ശ്രീഹരിയാണ് കീഴടങ്ങിയത്. ബേക്കല്‍ പൊലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്. കാട്ടുപന്നിയെ കുടുക്കാനായി തോക്ക് കെണി വയ്ക്കുകയും സിപിഐ നേതാവ് എ മാധവന് വെടിയേല്‍ക്കുകയുമായിരുന്നു. 
 
കാല്‍ മുട്ടിനാണ് വെടിയേറ്റത്. രക്തം വാര്‍ന്നായിരുന്നു മരണം സംഭവിച്ചത്. സംഭവത്തിന് പിന്നാലെ മനപൂര്‍വമല്ലാത്ത നരഹത്യക്ക് ശ്രീഹരിക്കെതിരെ ബേക്കല്‍ പൊലീസ് കേസെടുത്തിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article