'മലയാളി വുമൺസ് ആർ ഹോട്ട് ഇൻ ബെഡ്റൂം' ഇത് മലയാളി നടന്മാർ ആരെങ്കിലും പറഞ്ഞി‌രുന്നെങ്കിൽ എന്താകുമായിരുന്നു സ്ഥിതി? - വൈറലാകുന്ന കുറിപ്പ്

Webdunia
തിങ്കള്‍, 18 ഡിസം‌ബര്‍ 2017 (12:17 IST)
കസബയിലെ മമ്മൂട്ടി കഥാപാത്രത്തെ വിമർശിച്ച് രംഗത്തെത്തിയ നടി പാർവതിക്ക് നേരെ വലിയ രീതിയിൽ ആയിരുന്നു സൈബർ ആക്രമണം അരങ്ങേറിയത്. സിനിമാ മേഖലയിലെ തന്നെ നിരവധി പേർ താരത്തിനെതിരെ രംഗത്തെത്തിയിരുന്നു. പാർവതിയുടെ സുഹൃത്തുക്കളായ റിമ കല്ലിങ്കൽ, ഗീ‌തു മോഹൻദാസ്, രേവതി എന്നിവർ മാത്രമായിരുന്നു താരത്തിന് പൂർണ പിന്തുണ നൽകിയത്. മറ്റൊരു നായികമാരും താരത്തിനു പിന്തുണയായി എത്താതിരുന്നതും ശ്രദ്ധേയമാണ്. 
 
പാർവതിക്ക് മറുപടിയുമായി മമ്മൂട്ടി ഫാൻസ് ചെങ്ങന്നൂർവനിതാ യൂണിറ്റ് പ്രസിഡന്റ് കെ സുജയുടെ  ഫേസ്ബുക്ക് പോസ്റ്റ് പെട്ടന്നാണ് വൈറലായത്. പോസ്റ്റ് വൈറലായതോടെ സുജയ്ക്ക് മറുപടിയുമായി തോമസ് മത്തായി എന്ന വ്യക്തി രംഗത്തെത്തിയിരുന്നു. തോമസിന്റെ ട്വീറ്റ് ഷെയർ ചെയ്ത് പാർവതി നന്ദി അറിയിക്കുകയും ചെയ്തിരുന്നു.  
 
തോമസിന്റെ മറുപടികൾ പൂർണമായും അർഹിക്കുന്ന അവഞ്ജയോടെ തള്ളിക്കളയുന്നു‌വെന്ന് സുജ പറയുന്നു. ഇര്‍ഫാന്‍ ഖാന്‍ കേരളത്തിലെ പെണ്‍കുട്ടികള്‍ ബെഡ്റൂമില്‍ ഹോട്ടാന്ന് എന്ന് പറഞ്ഞത് നിസാരവത്ക്കരിച്ച താങ്കള്‍ ഒരു കാര്യം ഓര്‍ക്കണം. ഇതേ ചോദ്യം കേരളത്തിലെ ഏതേലും നടന്‍മാര്‍ ചോദിച്ചാല്‍ അത് സ്ത്രീ പീഡനം ആക്കി മാറ്റിയേനെ താങ്കളടമുളള സ്ത്രീ പക്ഷ വാദികള് എന്നും സുജ പറയുന്നുണ്ട്‍.
 
സുജയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
 
മിസ്സ് തോമസ്സ് മത്തായി പാര്‍വ്വതിയെയും ഫെമിനിസ്റ്റ് കൊച്ചമ്മമാരെയും സപ്പോര്‍ട്ട് ചെയ്ത് എനിക്ക് താങ്കള്‍ തന്ന മറുപടി എനിക്കങ്ങ് ബോധിച്ചു. കാരണം താങ്കളുടെ മുന്‍കാല പോസ്റ്റുകളില്‍ നോക്കിയാല്‍ അത് മനസിലാകും. അത് കൊണ്ട് ഞാന്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് ഒന്നിന് പോലും മറുപടി പറയാതെ നാവിറങ്ങിപോയ കൊച്ചമ്മമാരുടെ വക്കാലത്തെടുത്ത് വന്ന് താങ്കളെനിക്ക് ചാർത്തിതന്ന ഫെമിനിസ്റ്റ് പട്ടം താങ്കള്‍ക്ക് തന്നെ ഞാന്‍ തിരിച്ചുതരുന്നു. കാരണം ഞാനൊരു സ്ത്രീപക്ഷ സങ്കുചിതവാദിയല്ല. 
 
ദേശീയ അവാർഡ് നേടിയ നായിക നടിയെ അപമാനിച്ച മേളയുടെ അപകീർത്തി തുടച്ച്മാറ്റാന് കൊച്ചാമ്മമാറ് നിരന്നിരുന്ന് അനുഗ്രഹീത നായക നടനെതിരെ സ്ത്രീവിരുദ്ധത ആരോപിച്ചതിനെയല്ലേ കേവലമൊരു സിനിമാ ആസ്വാദികയായ ഞാന് ചോദ്യം ചെയ്തത്. അത് തെറ്റാണെന്ന് പറയുന്ന നിങ്ങള്‍ തന്നെയാണ് സിനിമക്കുളളിലെ സ്ത്രീകളുടെ ചുംബനവും തുണിയഴിക്കലും മഹത്തായ കാര്യമാണെന്ന് പറയുന്നതും അത് സിനിമ ആണെന്ന് പറയുന്നതും. അത് തന്നെ കസബയുടെ കാര്യത്തിലും അങ്ങ് ചിത്നിച്ചാല്‍ മതി താങ്കള്‍. 
 
കസബയും സിനിമയാണ്. അതിലെ കഥാപാത്രം ആവശ്യപ്പെടുന്നത് മാത്രമേ മമ്മൂട്ടി അതിൽ ചെയ്തിട്ടുമുള്ളൂ. പാർവ്വതിക്ക് ചെയ്യാം മമ്മൂട്ടിക്ക് ചെയ്യാൻ പാടില്ല എന്നാണോ താങ്കൾ പറയുന്നത്. ഇര്‍ഫാന്‍ ഖാന്‍ കേരളത്തിലെ പെണ്‍കുട്ടികള്‍ ബെഡ്റൂമില്‍ ഹോട്ടാന്ന് എന്ന് പറഞ്ഞത് നിസാരവത്ക്കരിച്ച താങ്കള്‍ ഒരു കാര്യം ഓര്‍ക്കണം. ഇതേ ചോദ്യം കേരളത്തിലെ ഏതേലും നടന്‍മാര്‍ ചോദിച്ചാല്‍ അത് സ്ത്രീ പീഡനം ആക്കി മാറ്റിയേനെ താങ്കളടമുളള സ്ത്രീ പക്ഷ വാദികള്‍. ഇര്‍ഫാന്‍ ഖാന്‍ പ്രശസ്തിയുളള ഒരു താരവും പാര്‍വ്വതി ലക്ഷങ്ങള്‍ കൈപറ്റുന്ന ഒരു നായികയും ആയത് കൊണ്ട് അവിടെ സ്ത്രീക്ക് ഒരു വിലയും കല്പിക്കേണ്ട കാര്യം ഇല്ലല്ലോ അല്ലേ മിസ് തോമസ് കൊച്ചമ്മേ.
 
കമേഴ്സ്യല് ചിത്രങ്ങളില് സമകാലികസമൂഹത്തിന്റെ നോക്കും വാക്കും കടന്നുവരുന്നത് സ്വാഭാവികമല്ലേ. എത്രയോ സിനിമകളില്‍ അതൊക്കെ നാം കണ്ടിട്ടും കേട്ടിട്ടും ഉണ്ട്. അതിലൊരു ഡയലോഗിനെ പൊക്കിപിടിച്ച് പെണ്ണായിപിറന്ന തനിക്ക് നൊന്തെന്ന ജാഡ്യജല്പനങ്ങളെയല്ലേ ഞാന് എതിർത്തത്. ഒപ്പം പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്നൊരു അപേക്ഷയും. സിനിമയില് പെണ്ണിന് തുണിയുരിയാനും, അശ്ളീലം പറയാനുമുള്ള അതേ സ്വാതന്ത്ര്യം ഹുക്ക വലിക്കാനും, കിടക്കവിരി കൊണ്ട് മേനിയഴക് കാട്ടാനും, പിന്നെ ആ ധനുഷുമായി ചേർന്ന് ലിപ് ലോക് സീനിനുമൊക്കെയുണ്ട്. സമ്മതിക്കുന്നു, പക്ഷേ ഒന്നോറ്ക്കുക. അതേ സ്വാതന്ത്ര്യം നടൻമാർക്കുമുണ്ട്.
 
വാസവദത്തയുടെ ചാരിത്രപ്രസംഗം തിരിച്ചറിയാനാവും പ്രബുദ്ധകേരളത്തിനിന്ന്. ഓറ്ക്കുക ആസ്വാദക സമൂഹത്തിനുമുണ്ട് ചില അവകാശങ്ങള്. പ്രതികരണങ്ങളും ഉണ്ടാവാം. അത് തീക്കുനിയുടെ പറ്ദ്ദയായാലും. പുനത്തിലിന്റെ കന്യാവനങ്ങളെകുറിച്ചായാലും. എംടി യുടെ രണ്ടാമൂഴത്തെ കുറിച്ചായാലും. കലാമണ്ഡലം ഹൈദരാലിയുടെ സ്വരവിന്യാസത്തെകുറിച്ചായാലും. വിമർശനങ്ങൾക്ക് മറുപടി തീർച്ച.
 
പിന്നെ പാര്‍വ്വതിയുടെ പ്രസ്താവന രശ്മി ആര്‍ നായര്‍ക്ക് സപ്പോര്‍ട്ട് ചെയ്യാമെങ്കില്‍ മിസ് തോമസ് മത്തായിക്കും സപ്പോര്‍ട്ട് ചെയ്യാം. അത് നിങ്ങളുടെ രണ്ടാളുടെയും മുന്‍കാല പോസ്റ്റുകളില്‍ നിന്നും പകല് പോലെ വ്യക്തവും ആണ്. അത്കൊണ്ട് എനിക്ക് തന്ന തോമസ് കൊച്ചമ്മയുടെ ആ'' ചുട്ട മറുപടി'' അര്‍ഹിക്കുന്ന അവക്ഞയോടെ ഞാന്‍ തളളി കളയുന്നു.
 
സ്ത്രീകളുടെ ജീവിതത്തിലെ പുകവലിയും സിനിമയിലെ ബിയര്‍ കുടിയും ഒരു മഹത്തായ കാര്യമായിരുന്നെന്ന് സാദാ ഒരു നാട്ടിന്‍ പുറത്ത്കാരി ആയ ഞാന്‍ അറിഞില്ല മിസ് തോമസ് മത്തായി. ആ ഒരു പ്രസ്താവന നടത്തിയതിന് ക്ഷമി. സിനിമയിലൂടെയും ജീവിതത്തിലൂടെയും നിങ്ങള്‍ സ്ത്രീ സംരക്ഷകര്‍ ഇനിയും ഇതൊക്കെ പ്രോത്സാഹിപ്പിക്കണം എന്നും അത് വഴിയെ നമ്മള്‍ സ്ത്രീകളുടെ അത്നസ് നിങ്ങള്‍ ഉയര്‍ത്തി കാട്ടണം എന്നും അപേക്ഷിച്ച് കൊണ്ട് Suja .k.

അനുബന്ധ വാര്‍ത്തകള്‍

Next Article