മുംബൈയിൽ വൻ തീപിടിത്തം: പത്തിലേറെ മരണം, നിരവധിപേര്‍ക്ക് ഗുരുതരപരുക്ക്

Webdunia
തിങ്കള്‍, 18 ഡിസം‌ബര്‍ 2017 (12:04 IST)
മുംബൈയിലുണ്ടായ തീപിടിത്തത്തില്‍ പത്തിലേറെ മരണം. അന്ധേരിയിലെ സഖി നാകയിലുള്ള വ്യാപാരസമുച്ചയത്തിലാണ് തിങ്കളാഴ്ച രാവിലെ തീപിടിത്തമുണ്ടായത്. പന്ത്രണ്ടിലേറെ പേർ കെട്ടിടത്തില്‍ കുടുങ്ങിക്കിടപ്പുണ്ടെന്നാണു റിപ്പോർട്ട്. ഗുരുതരമായി പരിക്കേറ്റവരെ സമീപത്തുള്ള രാജ്വാദി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
 
തീപിടിത്തത്തെ തുടർന്നു കെട്ടിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞു വീണു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിലാണ് ആളുകൾ കുടുങ്ങി കിടക്കുന്നുണ്ടെന്ന സംശയം ഉയര്‍ന്നത്. തുടർന്നു അഗ്നിശമനസേന ഇവർക്കായി പരിശോധന നടത്തിവരികയാണ്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്നും അഞ്ചോ ആറോ തൊഴിലാളികൾ രക്ഷപ്പെട്ടിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article