കരുവന്നൂർ സഹകരണ ബാങ്ക് വായ്‌പാ തട്ടിപ്പ് അന്വേഷണത്തിന് എൻഫോഴ്‌‌സ്‌മെന്റ് ഡയറക്ടറേറ്റും

വെള്ളി, 23 ജൂലൈ 2021 (13:58 IST)
കരുവന്നൂർ സഹകരണ ബാങ്ക് വായ്‌പാ തട്ടിപ്പ് കേസ് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അന്വേഷിക്കുന്നു. ഇ‌ഡി പോലീസിൽ നിന്നും വിശദാംശങ്ങൾ തേടി. 100 കോടിയുടെ സാമ്പത്തികതട്ടിപ്പും 300 കോടിയുടെ ക്രമക്കേടും കണ്ടെത്തിയ കരുവന്നൂർ സഹകരണബാങ്കിൽ 1,000 കോടിയുടെ തിരിമറിയെങ്കിലും നടന്നതായാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
 
സാമ്പത്തിക തട്ടിപ്പിലൂടെ ലഭിച്ച പണം എങ്ങനെ ഉപയോഗിച്ചുവെന്നാണ് ഇ‌ഡി പ്രധാനമായും അന്വേഷിക്കുന്നത്. ഈ പണം റിയൽ എസ്റ്റേറ്റ്,റിസോർട്ട് നിർമാണം എന്നിവയ്ക്കായി ഉപയോഗിച്ചതായാണ് ഇഡിയ്ക്ക് ലഭിച്ച വിവരം. കള്ളപ്പണനിരോധന നിയമത്തിന്റെ പരിധിയിൽ ഇഡി കേസെടുത്തേക്കുമെന്നാണ് റിപ്പോർട്ട്. കരുവന്നൂർ സാമ്പത്തിക തട്ടിപ്പ് നിലവിൽ ക്രൈംബ്രാഞ്ചിന്റെ കീഴിലാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍