അർധരാത്രിയിൽ രക്തബാങ്കിന് മുന്നിൽ കരുതലിന്റെ ക്യു

Webdunia
ശനി, 8 ഓഗസ്റ്റ് 2020 (08:03 IST)
കരിപ്പൂർ വിമാനത്താവളദുരന്തത്തിൽ പെട്ടവർക്ക് രക്തം നൽകി സഹായിക്കാൻ അർധരാത്രിയിലും രക്തബാങ്കിന് മുന്നിൽ ക്യു.രിക്കേറ്റവര്‍ക്ക് രക്തം ആവശ്യമുണ്ടെന്ന സന്ദേശത്തെ തുടര്‍ന്നാണ് നിരവധി പേര്‍ ബ്ലഡ് ബാങ്കിന് മുന്നിലെത്തിയത്. കനത്ത മഴയെ പോലും അവഗണിച്ചാണ് പലരും കോഴിക്കോട് മെഡിക്കൽ കോളേജിലെ ബ്ലഡ് ബാങ്കിന് മുന്നിൽ വരിനിന്നത്. 
 
പൃഥ്വീരാജ്, കുഞ്ചോക്കോ ബോബന്‍, ടൊവിനോ തോമസ് തുടങ്ങി പ്രമുഖരടക്കമുള്ളവര്‍ ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് ഇവരുടെ നന്മയ്‌ക്ക് ആദരമർപ്പിച്ചു. നേരത്തെ വിമാനാപകടം നടന്ന സ്ഥലത്ത് നാട്ടുകാർ കൂടി രംഗത്തെത്തിയ സാഹചര്യത്തിലാണ് യാത്രക്കാരെ എളുപ്പത്തിൽ പുറത്തെത്തിക്കാൻ സാധിച്ചത്.അപകടം നടന്ന് നിമിഷങ്ങള്‍ക്കകം ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനത്തിന് തുടക്കത്തില്‍ നേതൃത്വംനൽകിയത്.
 
വിമാനത്തിന്റെ മുൻഭാഗം ഇടിച്ച് തകര്‍ത്ത മതിനിലിടയിലൂടെ ഓടിക്കയറിയാണ് നാട്ടുകാര്‍ കുടുങ്ങിക്കിടന്നവരെ പുറത്തെത്തിച്ചത്. കോരിചൊരിയുന്ന മഴയും കൂരിരുട്ടും ആദ്യം രക്ഷാപ്രവർത്തനത്തിന് തടസ്സമായെങ്കിലും എല്ലാ സംവിധാനവും ഒന്നിച്ച് അണിനിരന്നതോടെ ഒന്നരമണിക്കൂറിനകം അവസാനത്തെ ആളെ അടക്കം പുറത്തെത്തിച്ച് രക്ഷാപ്രവര്‍ത്തനം അവസാനിപ്പിക്കുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article