കരിപ്പൂർ വിമാനാപകടത്തിൽ ദുഃഖം രേഖപ്പെടുത്തി രാഷ്ട്രപതി, ദുഃഖത്തിൽ പങ്കുചേരുന്നതായി പ്രധാനമന്ത്രി

ശനി, 8 ഓഗസ്റ്റ് 2020 (07:23 IST)
കരിപ്പൂർ വിമാനദുരന്തത്തിൽ ദുഃഖം രേഖപ്പെടുത്തി രാഷ്ട്രീയ നേതാക്കൾ.പ്രധാനമന്ത്രി,രാഷ്ട്രപതി,ഉപരാഷ്ട്രപതി,വിവിധ മന്ത്രിമാർ,പ്രതിപക്ഷ-ഭരണപക്ഷ നേതാക്കൾ പലരും സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി. അപകടത്തിൽ ദുഃഖം രേഖപ്പെടുത്തുന്നതായി രാഷ്ട്രപതി രാം നാഥ് കോവിന്ദ് പറഞ്ഞു. സംഭവത്തെ പറ്റി കേരളാ ഗവർണറുമായി ആശയവിനിമയം നടത്തിയെന്നും രാഷ്ട്രപതി പറഞ്ഞു.
 
അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ് ചെയ്‌തു പരിക്കേറ്റവർക്ക് പെട്ടെന്ന് സുഖപ്പെടട്ടെയെന്നും അപകടത്തെ പറ്റി മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു.ദുരിതബാധിതര്‍ക്ക് എല്ലാ സഹായവുമായി അധികൃതര്‍ രംഗത്തുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
 

Pained by the plane accident in Kozhikode. My thoughts are with those who lost their loved ones. May the injured recover at the earliest. Spoke to Kerala CM @vijayanpinarayi Ji regarding the situation. Authorities are at the spot, providing all assistance to the affected.

— Narendra Modi (@narendramodi) August 7, 2020
കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽ ഗാന്ധി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി,സംസ്ഥാന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ എന്നിവരും അനുശോചനം അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍