പുതിയ തദ്ദേശസ്ഥാപനങ്ങള്‍ രൂപീകരിക്കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. കണ്ണൂരിനെ കോര്‍പറേഷനാക്കി മാറ്റും. പുതുതായി 27 മുനിസിപ്പാലിറ്റികളും രൂപീകരിക്കും. നാല്‍പതിലധികം പഞ്ചായത്തുകള്‍ നിലവില്‍ വരും.
ഇതുസംബന്ധിച്ച് നയപരമായ അംഗീകാരമാണ് മന്ത്രിസഭ നല്‍കിയത്. വിശദാംശങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിക്കും. കൊച്ചിയെ മെട്രോപ്പൊളിറ്റന്‍ സിറ്റിയായി പ്രഖ്യാപിക്കുന്നത് സംബന്ധിച്ച് തീരുമാനമായില്ല.