കണ്ണൂരില്‍ മറിഞ്ഞ മിനിലോറി ഉയര്‍ത്താനെത്തിയ ക്രെയിന്‍ മറഞ്ഞ് ഓപ്പറേറ്റര്‍ മരിച്ചു. ക്രെയിന്‍ ഓപ്പറേറ്റര്‍ കണ്ണപുരം സ്വദേശി മുസ്തഫയാണ് മരിച്ചത്. കണ്ണൂര്‍ മുതുകുട എല്‍ പി സ്‌കൂളിന് സമീപമാണ് അപകടം ഉണ്ടായത്. ഇന്ന് പുലര്‍ച്ചെ അഞ്ചേമുക്കാല്‍ ഓടെയാണ് സംഭവം നടക്കുന്നത്. അഗ്നിരക്ഷാ സേനയെത്തി അപകടത്തില്‍ ക്രെയിനിനകത്ത് കുടുങ്ങിയ മുസ്തഫയെ പുറത്തെടുത്തുവെങ്കിലും ഇദ്ദേഹം മരണപ്പെട്ടിരുന്നു.