ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ഡോക്ടറേയും നേഴ്‌സിനേയും അറസ്റ്റുചെയ്യാന്‍ സാധ്യത. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രണ്ടുഡോക്ടര്‍മാരെയും നേഴ്‌സുമാരെയുമാണ് അറസ്റ്റുചെയ്യാന്‍ സാധ്യതയുള്ളത്. നിയമവിദഗ്ധരുടെ അഭിപ്രായംകൂടി കേട്ടിട്ടാകും നടപടി.