വടകരയില്‍ 206ബി എസ് എഫ് ജവാന്മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവരുടെ കുടുംബങ്ങളടക്കാം ആയിരത്തോളം പേരാണ് ക്യാമ്പില്‍ ഉണ്ടായിരുന്നത്. ഇവരില്‍ 500 പേര്‍ക്ക് ആന്റിജന്‍ ടെസ്റ്റ് നടത്തിയപ്പോഴാണ് 206 പേര്‍ക്കും രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ രോഗം സ്ഥിരീകരിച്ചവരില്‍ 15പേര്‍ക്കുമാത്രമാണ് ലക്ഷണങ്ങള്‍ ഉള്ളത്.
രോഗലക്ഷണമില്ലാത്തവരെ ആശുപത്രിയിലേക്ക് മാറ്റില്ല. വ്യാഴാഴ്ച ആറുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനുപിന്നാലെയാണ് ക്യാമ്പില്‍ ടെസ്റ്റ് നടത്തിയത്. ഞായറാഴ്ച ബാക്കിയുള്ളവരുടെ കൊവിഡ് ടെസ്റ്റ് നടത്തും.