സംഗീത മാന്ത്രികന് വിട: സംസ്‌കാരം ഇന്ന് 11 മണിക്ക് ചെന്നൈയിൽ

Webdunia
ശനി, 26 സെപ്‌റ്റംബര്‍ 2020 (08:32 IST)
അന്തരിച്ച ഗായകൻ എസ്‌പി ബാലസുബ്രഹ്മണ്യത്തിന്റെ സംസ്‌കാരം ഇന്ന്. ചെന്നൈ റെഡ് ഹിൽസ് ഫാം ഹൗസിൽ പതിനൊന്ന് മണിക്കാണ് സംസ്കാര ചടങ്ങുകൾ. പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം. കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് നിയന്ത്രണങ്ങളോടെയാണ് ആളുകളെ പ്രവേശിപ്പിക്കുന്നത്. എസ്പിബിയുടെ മൃതദേഹം നുങ്കമ്പാക്കത്തെ വസതിയിൽ നിന്ന് റെഡ് ഹിൽസ് ഫാം ഹൗസിൽ എത്തിച്ചു.
 
ചെന്നൈ നുങ്കാപക്കത്തെ വീട്ടിൽ നടന്ന പൊതുദർശനത്തിന് നൂറ് കണക്കിന് ആളുകളാണ് എത്തിയത്. ഇന്ന് നടക്കുന്ന സംസ്‌കാര ചടങ്ങിൽ . രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ ആദരാഞ്ജലി അർപ്പിക്കും. ഓഗസ്റ്റ് അഞ്ചിനാണ് കൊവിഡ് ബാധിച്ച് എസ്‌പി‌ബിയെ ചെന്നൈ എംജിഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊവിഡ് മുക്തനായെങ്കിലും ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ ചികിത്സയിലായിരുന്നു അദ്ദേഹം.

അനുബന്ധ വാര്‍ത്തകള്‍

Next Article