തോമസ് ചാണ്ടി പങ്കെടുത്ത മന്ത്രിസഭായോഗത്തില്‍ നിന്നുവിട്ടു നിന്നത് ഏതു സാഹചര്യത്തിലാണെന്ന് വ്യക്തമാക്കി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജന്ദ്രന്‍ രംഗത്ത്. പാര്‍ട്ടി മുഖപത്രമായ ജനയുഗത്തിന്‍റെ എഡിറ്റോറിയല്‍ ലേഖനത്തിലാണ് അദ്ദേഹം നയം വ്യക്തമാക്കിയത്.
ഇടതുപക്ഷത്തിന്‍റെ വിശ്വാസ്യത തകരുന്നുവെന്ന തിരിച്ചറിവിന്‍റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭായോഗത്തില്‍ സിപിഐ മന്ത്രിമാര്‍ വിട്ടു നിന്നത്. സംശുദ്ധിയും സുതാര്യതയുമാണ് ജനങ്ങള്‍ ഇടതുമുന്നണിയില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. ചാണ്ടി വഷയത്തില്‍ എടുത്ത നിലപാട് ജനങ്ങളുടെ വിശ്വാസത്തിന് മങ്ങലേല്‍പ്പിച്ചുവെന്ന തോന്നലാണ് ഇത്തരമൊരു തീരുമാനം എടുക്കാന്‍ പ്രേരിപ്പിച്ചതെന്നും കാനം വ്യക്തമാക്കി.
മന്ത്രിസഭായോഗത്തില്‍ സിപിഐ മന്ത്രിമാര്‍ വിട്ടു നിന്ന നടപടി അസാധാരണമാണെന്ന ഉത്തമബോധ്യം പാര്‍ട്ടിക്കും മന്ത്രിമാര്‍ക്കും ഉണ്ട്. ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം അടക്കമുള്ള തിരിച്ചടികള്‍ നേരിട്ടിട്ടും ചാണ്ടി യോഗത്തില്‍ പങ്കെടുക്കുന്നത് ജനാധിപത്യ മൂല്യങ്ങളുടേയും കീഴ്വഴക്കങ്ങളുടേയും ലംഘനമായിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രിമാര്‍ യോഗത്തില്‍ നിന്നും വിട്ടു നിന്നതെന്നും കാനം പറഞ്ഞു.
സ്വജനപക്ഷപാതവും അധികാര ദുര്‍വ്വിനിയോഗവുമാണ് യുഡിഎഫിന് തിരിച്ചടിയായതെന്നോര്‍ക്കണമെ മുന്നറിയിപ്പും കാനം മുഖ്യമന്ത്രി പിണറായി വിജയന് നല്‍കി. സിപിഐ മന്ത്രിമാര്‍ വിട്ടു നിന്ന നടപടി അസാധാരണമാണെന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞത്.