നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ പൊലീസ് വീണ്ടും ചോദ്യം ചെയ്യുന്നു. കുറ്റപത്രം തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് ചോദ്യം ചെയ്യൽ. ദിലീപ് ജാമ്യവ്യവസ്ഥ ലംഘിച്ചെന്നും പ്രധാന സാക്ഷിയാകാൻ സാധ്യതയുള്ള നാദിർഷായുടെ മൊഴി സ്വാധീനിക്കാൻ ശ്രമിച്ചെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇക്കാര്യത്തിൽ വ്യക്തത വരുത്താനാണ് അന്വേഷണ സംഘം ദിലീപിനെ ആലുവ പൊലീസ് ക്ലബ്ബിലേക്ക് വിളിച്ചു വരുത്തിയത്.