പിണറായി വിജയനെ കണ്ടത് വെറുതെയല്ല, കമലിന്റെ ചായ്‌വ് ഇടത്തോട്ട് തന്നെ!

ബുധന്‍, 15 നവം‌ബര്‍ 2017 (09:02 IST)
ഉലകനായകൻ കമൽ ഹാസൻ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നുവെന്ന വാർത്തകൾ നേരത്തേ വന്നതാണ്. ഏത് പാർട്ടിക്കൊപ്പമാണ് കമൽ കൂട്ടുചേരങ്ക എന്നുമാത്രം അറിഞ്ഞാൽ മതി. ഇപ്പോഴിതാ,
ഇടതുപക്ഷവുമായി ചേര്‍ന്ന് തമിഴകത്ത് പുതിയ മുന്നണി ഉണ്ടാക്കാനാണ് കമലിന്റെ നീക്കമെന്നാണ് സൂചന. 
 
ഇത് ശരിവെക്കുന്ന ട്വീറ്റുകളാണ് കമല്‍ ഹാസന്റെ ഭാഗത്തു നിന്നുമുണ്ടാകുന്നത്. ചൊവ്വാഴ്ച വൈകിട്ട് ട്വിറ്ററിലൂടെയായിരുന്നു താരത്തിന്റെ പ്രഖ്യാപനം. ആള്‍ ഇന്ത്യ ഫാര്‍മേഴ്സ് പാര്‍ട്ടിയെന്ന പേരിലാണ് പാര്‍ട്ടി രൂപീകരിച്ചിച്ചത്.
 
നേരത്തേ, ജന്മദിനത്തിന്റെ അന്ന് പാർട്ടി പ്രഖ്യാപിക്കുമെന്ന് സൂചന ഉണ്ടായിരുന്നെങ്കിലും ചെന്നൈയിൽ കനത്ത മഴ ഉണ്ടാവുകയും ഇതുമൂലം ജനങ്ങൾ ദുരിതമനുഭവിക്കുന്നതിനാല്‍ പ്രഖ്യാപനം മാറ്റിവെയ്ക്കുകയായിരുന്നു. ജനങ്ങളുമായി സംവദിക്കാന്‍ പുതിയ മൊബൈല്‍ ആപ്പ് 'മയ്യം വിസില്‍' പ്രഖ്യാപിക്കുകയായിരുന്നു. ആപ്പിന് വലിയ പിന്തുണയാണ് തമിഴകത്ത് ഇപ്പോള്‍ ലഭിച്ചു കൊണ്ടിരിക്കുന്നത്.
 
നേരത്തേ കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി കമല്‍ ഹാസൻ കൂടിക്കാഴ്ച നടത്തിയിരുന്നു. 
എന്റെ ആശയങ്ങളോട് ഒത്തുപോകുന്നതാണെങ്കില്‍, ഭരണപരമായ ആവശ്യത്തിന് വേണ്ടിയാണെങ്കില്‍ അങ്ങനെ ഒരു കൂട്ടായ്മ ഉണ്ടായിക്കൂടായ്കയില്ല എന്നും അന്ന് കമൽ വ്യക്തമാക്കിയിരുന്നു. 
 
ഇടത്പക്ഷ ആശയങ്ങളാണ് തന്റേത്. കമ്യൂണിസ്റ്റ് - സോഷ്യലിസ്റ്റ് ആശയങ്ങളുടെ ആരാധകനായിരുന്നു താന്‍. ചിലത് പരാജയപ്പെട്ടു. ചിലത് വിജയിച്ചു. എന്തായിരുന്നു പരാജയങ്ങള്‍ എന്ന് തിരിച്ചറിയാന്‍ മാത്രം താന്‍ ജീവിച്ചുകഴിഞ്ഞു. കമ്യൂണിസ്റ്റ് ആയി തുടരും എന്ന് പറയാന്‍ കഴിയില്ല. ചിലപ്പോള്‍ വിട്ടുവീഴ്ച വേണ്ടിവരുമെന്നും കമല്‍ വ്യക്തമാക്കിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍