ശാന്തിയുടെ ഓർമയിൽ ബിജിപാൽ! - കണ്ണീരണിയിക്കും ഈ വീഡിയോ

ബുധന്‍, 15 നവം‌ബര്‍ 2017 (08:43 IST)
ഇക്കഴിഞ്ഞ ഓഗസ്തിലാണ് ശാന്തി ബിജിപാൽ മസ്തിഷ്കാഘാതം മൂലം കുഴഞ്ഞുവീണ് മരണപ്പെട്ടത്. ശാന്തിയുടെ ഓർമയിൽ പഴയ ജീവിതത്തിലേക്ക് തിരികെ വരികയാണ് ബിജിപാൽ. ഒരു കണ്ണീര്‍ ഓര്‍മയുടെ വീഡിയോയാണ് ശിശുദിനത്തില്‍ ബിജിബാല്‍ പങ്കുവച്ചിരിക്കുന്നത്.  
 
മകള്‍ ദിയയെ ശാന്തി നൃത്തച്ചുവടുകള്‍ പഠിപ്പിക്കുന്നതാണ് വീഡിയോയിലുള്ളത്. അമ്മ നിലത്തിരുന്നു കാട്ടുന്ന മുദ്രകള്‍ ആസ്വദിച്ച് അനുകരിക്കാന്‍ ശ്രമിക്കുന്ന ദിയയെ വീഡിയോയിൽ കാണാൻ സാധിക്കും. മൂത്ത മകന്‍ ദേവദത്തനാണ് ഈ ദൃശ്യങ്ങളെല്ലാം വീഡിയോയില്‍ പകര്‍ത്തിയത്. കുഞ്ഞനുജത്തിക്ക് വേണ്ട നിര്‍ദേശങ്ങള്‍ കൊടുക്കുന്നമുണ്ട് ദേവദത്ത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍