ഇന്ത്യന്‍ ടീമിലും കളിക്കില്ല, രാജ്യത്തിന് പുറത്തും കളിക്കില്ല; ശ്രീശാന്തിനെ വിടാതെ ബിസിസിഐ

വെള്ളി, 20 ഒക്‌ടോബര്‍ 2017 (20:29 IST)
വിലക്ക് തുടരാനാണ് ബിസിസിഐയുടെ തീരുമാനമെങ്കില്‍ വേണ്ടിവന്നാല്‍ മറ്റ് രാജ്യങ്ങള്‍ക്കു വേണ്ടി കളിക്കാന്‍   തയ്യാറാണെന്ന മു​ൻ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് താ​രം ശ്രീ​ശാ​ന്തി​ന്‍റെ പ്രസ്‌താവനയ്‌ക്കെതിരെ ബി​സി​സി​ഐ. ശ്രീ​ശാ​ന്തി​ന്‍റെ അ​വ​കാ​ശ​വാ​ദം വെ​റും പൊ​ള്ള​യാണെന്ന് ബി​സി​സി​ഐ ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി അ​മി​താ​ഭ് ചൗ​ധ​രി വ്യക്തമാക്കി.

ബി​സി​സി​ഐയുടെ വിലക്ക് നേരിടുന്ന ഒകളിക്കാരന് ഒരു ടീ​മി​നു​വേ​ണ്ടി​യും ഒ​രു അ​സോ​സി​യേ​ഷ​നു​വേ​ണ്ടി​യും ക​ളി​ക്കാ​നാ​വി​ല്ല. ബി​സി​സി​ഐ നി​യ​മ​പ​ര​മാ​യ രീ​തി​യി​ലാ​ണ് സം​ഭ​വ​ത്തെ കാ​ണു​ന്നതെന്നും അ​മി​താ​ഭ് ചൗ​ധ​രി വ്യക്തമാക്കി.

ഇന്ത്യക്കുവേണ്ടി കളിക്കണമെന്നാണ് ആഗ്രഹമെങ്കിലും വിലക്ക് തുടര്‍ന്നാല്‍ മറ്റ് രാജ്യങ്ങളുടെ ജേഴ്‌സി അണിയാന്‍  ഒരുക്കമാണെന്നാണ് കഴിഞ്ഞ ദിവസം ശ്രീശാന്ത് വ്യക്തമാക്കിയത്.

ആജീവനാന്ത വിലക്കിനെതിരെ നിയമ പോരാട്ടം തുടരാൻ തന്നെയാണ് തന്റെ തീരുമാനം. തന്റെ മേൽ ആരോപിക്കപ്പെടുന്ന കുറ്റങ്ങൾക്ക് യാതൊരു തെളിവുമില്ലാതിരുന്നിട്ടും കളിക്കളത്തിന് പുറത്താക്കുന്നതിന് പിന്നിൽ ബിസിസിഐയുടെ ഗൂഢാലോചനയാണ്. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകുന്ന കാര്യത്തിൽ അഭിഭാഷകരുമായി ആലോചിച്ച ശേഷം തീരുമാനിക്കുമെന്നും ശ്രീ പറഞ്ഞിരുന്നു.  

വെബ്ദുനിയ വായിക്കുക