തൊഴിൽ തട്ടിപ്പ് : കലാഭവൻ സോബി ജോർജ്ജ് പിടിയിൽ

എ കെ ജെ അയ്യർ
ബുധന്‍, 20 മാര്‍ച്ച് 2024 (17:36 IST)
Kalabhavan soby
വയനാട്: തൊഴിൽ വാഗ്ദാനം നൽകി തട്ടിപ്പ് നടത്തിയതിനു നടൻ കലാഭവൻ സോബി ജോർജ്ജിനെ (56) പോലീസ് അറസ്റ്റ് ചെയ്തു. പുൽപ്പള്ളി താന്നിതെരുവ് സ്വദേശിയിൽ നിന്ന് ലക്ഷങ്ങൾ വാങ്ങിയ ശേഷം ഒളിവിലായിരുന്ന സെബിയെ കൊല്ലത്തെ ചാത്തന്നൂരിൽ നിന്നാണ് ബത്തേരി പോലീസ് പിടികൂടിയത്.
 
2021 സെപ്തംബർ മുതൽ 2022 മാർച്ച വരെയുള്ള വിവിധ കാലത്താണ് പുൽപ്പള്ളി സ്വദേശിയിൽ നിന്ന് സ്വിറ്റ്‌സർലണ്ടിൽ ജോലി തരപ്പെടുത്താം എന്ന് വിശ്വസിപ്പിച്ചു 3,04,200 രൂപ ബാങ്ക് അക്കൗണ്ട് വഴി വാങ്ങിയത്. എന്നാൽ വിസ നൽകുകയോ പണം തിരികെ നൽകുകയോ ചെയ്തില്ല. തുടർന്നാണ് കഴിഞ്ഞ വര്ഷം പരാതി നൽകിയത്. ബത്തേരി എസ്.ഐ ശശികുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
 
എറണാകുളം സ്വദേശിയായ നെല്ലിമറ്റം കാക്കനാട് വീട്ടിൽ സോബി ജോർജ്ജിനെതിരെ സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിൽ കേസുണ്ടെന്നാണ് റിപ്പോർട്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article