തലസ്ഥാനത്തെ അഴിഞ്ഞാട്ടം കൊവിഡ് പടർത്തി, രൂക്ഷവിമർശനവുമായി കടകംപള്ളി

Webdunia
ശനി, 19 സെപ്‌റ്റംബര്‍ 2020 (12:33 IST)
സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായികൊണ്ടിരിക്കുന്നതിനിടയിൽ തലസ്ഥാനത്ത് നടക്കുന്ന സമരങ്ങളെ രൂക്ഷമായി വിമർശിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. യാതൊരു നിയന്ത്രണവുമില്ലതെയുള്ള അഴിഞ്ഞാട്ടമാണ് തലസ്ഥാനത്ത് കൊവിഡ് വ്യാപനത്തിടയാക്കിയതെന്നും മന്ത്രി പറഞ്ഞു. 
 
എത്രത്തോളം വ്യാപിക്കുമോ അത്രയും വ്യാപിക്കട്ടെ എന്ന പ്രവർത്തനമാണ് തലസ്ഥാനത്ത് നടക്കുന്നത്. തിരുവനന്തപുരം കൊവിഡ് രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഇങ്ങനെ ആശുപത്രികൾ നിറഞ്ഞാൽ പിന്നെ എന്തുചെയ്യും മന്ത്രി ചോദിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article