രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 53 ലക്ഷം കടന്നു, 24 മണിക്കൂറിനിടെ 1247 മരണം

ശനി, 19 സെപ്‌റ്റംബര്‍ 2020 (10:34 IST)
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 93,337 പേർക്കാണ് വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം 53 ലക്ഷം കടന്നു. നിലവിൽ 53,08,015 പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. നിലവിൽ 10,13,964 പേർ ചികിത്സയിലാണ്.
 
ഇന്നലെ മാത്രം 1,247 പേർ രാജ്യത്ത് കൊവിഡ് ബാധിച്ച് മരണപ്പെട്ടു. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 85,619 ആയി. ഇതുവരെ 42,08,432 പേർ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 8,81,911 പേരുടെ സാമ്പിളുകളാണ് രാജ്യത്ത് പരിശോധിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍