ശബരിമലയിൽ തീർത്ഥാടകർക്ക് നിയന്ത്രണം ഏർപ്പെടുത്തില്ലെന്ന് കടംകമ്പള്ളി സുരേന്ദ്രൻ

Webdunia
തിങ്കള്‍, 3 സെപ്‌റ്റംബര്‍ 2018 (14:06 IST)
തിരുവനന്തപുരം: വരുന്ന മണ്ഡല മകരവിളക്ക് സമയത്ത് ശബരിമലയിലേക്കുള്ള തീർത്ഥാടകരുടെ എണ്ണത്തെ നിയന്ത്രിക്കില്ലെന്ന് ദേവസം മന്ത്രി കടകമ്പള്ളി സുരേന്ദ്രൻ. രത്രിയിൽ മലകയറുന്നതിന് നിയന്ത്രണങ്ങൾ ഉണ്ടാകില്ലെന്നും മന്ത്രി വ്യക്തമാ‍ക്കി.  
 
പ്രളയത്തിൽ തകർന്നവയുടെ പുനർ നിർമ്മാണം വൃശ്ചികം ഒന്നിനു മുൻപ് പൂർത്തിയാവും. പമ്പാ തീരത്ത് ഇനി കോൺക്രീറ്റ് നിർമ്മാണം അനുവദിക്കില്ല. ഈ തീർത്ഥാടന കാലം മുതൽ ബേസ് ക്യാമ്പ് നിലക്കലിലേക്ക് മാറ്റും എന്നും ദേവസംമന്ത്രി അറിയിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

Next Article