അച്ചടക്കം ആവശ്യപ്പെടുന്നവര്‍ സ്വേച്ഛാധിപതികളായി മുദ്ര കുത്തപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഞായര്‍, 2 സെപ്‌റ്റംബര്‍ 2018 (17:33 IST)
ഡൽഹി: അച്ചടക്കം ആവശ്യപ്പെടുന്നത് ഇന്നത്തെ കാലത്ത് ഏകാധിപത്യമായി മുദ്രകുത്തപ്പെടുകയാണെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ 'മൂവിംഗ് ഓണ്‍...മൂവിംഗ് ഫോര്‍വേര്‍ഡ്: എ ഇയര്‍ ഇന്‍ ഓഫീസ്' എന്ന പുസ്തകപ്രകശന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. 
 
നമ്മുടെ രാജ്യത്ത് അച്ചടക്കരാഹിത്യം പ്രകടമാണ്. അച്ചടക്കം വേണമെന്ന് ആവശ്യപ്പെടുമ്പോൾ ഏകാധിപതിയായി മുദ്രകുത്തപ്പെടുന്ന പ്രവണതയാണ് രാജ്യത്തുള്ളതെന്നും അദ്ദേഹം പറഞ്ഞു. വെങ്കയ്യ നായിഡു ജീവിതത്തിൽ തികഞ്ഞ അച്ചടക്കം കാത്തു സൂക്ഷിക്കുന്ന ആളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍