പലതും തുറന്ന് പറയാനുണ്ട്, പി വി അൻവറിന് പിന്നാലെ തലവേദനയാകുമോ കെ ടി ജലീലും

അഭിറാം മനോഹർ
ബുധന്‍, 2 ഒക്‌ടോബര്‍ 2024 (12:47 IST)
ഭാവിയില്‍ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെയും പിന്തുണ തനിക്ക് ആവശ്യമില്ലെന്ന് സിപിഎം സ്വതന്ത്ര എംഎല്‍എ കെ.ടി ജലീല്‍. താന്‍ പൂര്‍ണസ്വതന്ത്രനാണെന്നും പി വി അന്‍വര്‍ നടത്തിയ പല അഭിപ്രായങ്ങളോട് തനിക്ക് യോജിപ്പുണ്ടെന്നും എന്നാല്‍ ചിലതിനോട് വിയോജിപ്പുണ്ടെന്നും കെ ടി ജലീല്‍ പറഞ്ഞു. തന്റെ പുസ്തകം പ്രകാശനം ചെയ്ത ശേഷം മാധ്യമങ്ങളോട് അത് വെളിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
മലപ്പുറത്ത് നിന്ന് കഴിഞ്ഞ 20 വര്‍ഷക്കാലമായി തുടര്‍ച്ചയായി വിജയിക്കുന്ന ആദ്യത്തെ ഇടതുപക്ഷ പ്രതിനിധിയാണ് ഞാാന്‍. പാര്‍ലമെന്ററി രാഷ്ട്രീയത്തിനപ്പുറം മറ്റ് പല കാര്യങ്ങളും ചെയ്യാനുണ്ട്. എനിക്കിനി പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ താത്പര്യമില്ല. ഒരു ബോര്‍ഡ് ചെയര്‍മാന്‍ കൂടി ആകേണ്ട കാര്യമില്ല. എന്ന് പറഞ്ഞുകൊണ്ട് ചില കാര്യങ്ങള്‍ വ്യക്തമാക്കേണ്ടതുണ്ട്. ഭാവിയില്‍ ഒരാളുടെയും പിന്തുണയോ സഹായമോ വേണ്ടാത്ത ആളാണ് ഞാന്‍. 
 
പി വി അന്‍വറിന്റെ പല നിരീക്ഷണങ്ങളോടും പല അഭിപ്രായങ്ങളോടും യോജിപ്പുണ്ട്. എന്നാല്‍ അദ്ദേഹം പറഞ്ഞ പല അഭിപ്രായങ്ങളോടും ശക്തമായ വിയോജിപ്പുണ്ട്. അത് നാലരയ്ക്ക് കാണാം. കഴിഞ്ഞകാല അനുഭവത്തില്‍ നിന്ന് എനിക്കെന്താണ് മനസിലായത്. അതായിരിക്കും പറയുക. കെ ടി ജലീല്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article