തിരുവനന്തപുരം: കിംസ് ആശുപത്രിക്ക് സമീപം കേരള വാട്ടര്‍ അതോറിറ്റിയുടെ 600എംഎം ഡിഐ പൈപ്പില്‍ രൂപപ്പെട്ടിട്ടുള്ള ചോര്‍ച്ച പരിഹരിക്കുന്നതിനായുള്ള അടിയന്തര അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനാല്‍ 2.10.2024 ബുധനാഴ്ച രാവിലെ 10 മണി മുതല്‍ 3.10.2024 വ്യാഴാഴ്ച രാവിലെ 10 മണി വരെ തേക്കുംമൂട് , പൊട്ടക്കുഴി , മുറിഞ്ഞപാലം , കുമാരപുരം, പൂന്തി റോഡ് , കണ്ണമൂല , നാലുമുക്ക്, അണമുഖം , ഒരുവാതില്‍ക്കോട്ട , ആനയറ , കടകംപള്ളി , കരിക്കകം , വെണ്‍പാലവട്ടം , വെട്ടുകാട്, ശംഖുമുഖം , വേളി , പൗണ്ട്കടവ് , സൗത്ത് തുമ്പ എന്നീ പ്രദേശങ്ങളില്‍ ജലവിതരണം തടസ്സപ്പെടുന്നതാണ്.