രണ്ടിലൊന്ന് അറിയണം, തിങ്കളാഴ്ചയ്ക്കുള്ളിൽ തീരുമാനം വേണം, എം ആർ അജിത് കുമാറിനെ നീക്കുന്നതിൽ നിലപാട് കടുപ്പിച്ച് സിപിഐ

അഭിറാം മനോഹർ

വെള്ളി, 4 ഒക്‌ടോബര്‍ 2024 (14:13 IST)
ആര്‍എസ്എസ് കൂടിക്കാഴ്ച വിഷയത്തില്‍ എഡിജിപി എം ആര്‍ അജിത്കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്നും നീക്കണമെന്ന ആവശ്യത്തില്‍ നിലപാട് കടുപ്പിച്ച് സിപിഐ. നിയമസഭാ സമ്മേളനം സജീവമാകുന്ന തിങ്കളാഴ്ചയ്ക്കുള്ളില്‍ തന്നെ വിഷയത്തില്‍ തീരുമാനം വേണമെന്ന് മന്ത്രിസഭാ ഉപസമിതി യോഗത്തില്‍ മന്ത്രി കെ രാജന്‍ ആവശ്യപ്പെട്ടു.
 
 തൃശൂര്‍ പൂരം കലക്കലില്‍ ആസൂത്രിത ഗൂഡാലോചനയില്‍ ഡിജിപി നല്‍കിയ റിപ്പോര്‍ട്ട് തന്നെ എഡിജിപിയെ മാറ്റാന്‍ പര്യാപ്തമാണെന്നിരിക്കെ തീരുമാനം അനന്തമായി നീട്ടാനാകില്ലെന്നാണ് സിപിഐ നിലപാട്. അതേസമയം എഡിജിപി വരുത്തിയ വീഴ്ചയുടെ വിശദാംശങ്ങള്‍ ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ ഇല്ലെന്നും വിശദമായ റിപ്പോര്‍ട്ടിന്മേല്‍ നടപടി എടുക്കാമെന്നും മുഖ്യമന്ത്രി മറുപടി നല്‍കി. എഡിജിപിയെ മാറ്റണമെന്ന പാര്‍ട്ടിയുടെ ആവശ്യം അംഗീകരിക്കപ്പെടുക തന്നെ ചെയ്യുമെന്ന് സിപിഐ സംസ്ഥാന നിര്‍വാഹക സംതിയെ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അറിയിച്ചിരുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍