പീഡന കേസില്‍ ഇടവേള ബാബു പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി. കൊച്ചിയില്‍ എഐജി ആസ്ഥാനത്തേക്ക് വിളിച്ച് വരുത്തിയാണ് രണ്ടാം തവണയും നടനെ ചോദ്യം ചെയ്യുന്നത്. ആലുവയിലെ നടി നല്‍കിയ പരാതിയില്‍ നോര്‍ത്ത് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് പോലീസ് വീണ്ടും ചോദ്യം ചെയ്യുന്നത്.