ഒക്ടോബർ ഏഴിന് മുൻപെ പൊതുപ്രഭാഷണം നടത്താൻ ഒരുങ്ങി അലി ഖൊമൈനി, ഇസ്രായേലിനെതിരെ ഒന്നിക്കാൻ അറബ് രാജ്യങ്ങളോട് ആവശ്യപ്പെട്ടേക്കും

അഭിറാം മനോഹർ

വെള്ളി, 4 ഒക്‌ടോബര്‍ 2024 (13:26 IST)
ഇസ്രായേലിനെതിരെ വന്‍ മിസൈല്‍ ആക്രമണം നടത്തിയതിന് പിന്നാലെ ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമൈനി വെള്ളിറ്റാഴ്ച പ്രാര്‍ഥനകള്‍ക്ക് നേതൃത്വം നല്‍കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇറാന്റെ പദ്ധതികളെ പറ്റിയുള്ള പൊതുപ്രഭാഷണമാകും ഇതെന്നാണ് സൂചന. അഞ്ച് വര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് ഖൊമൈനി ഇത്തരത്തിലൊരു പ്രഭാഷണം നടത്തുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിന് ഇസ്രായേലില്‍ ഹമാസ് നടത്തിയ ആക്രമണങ്ങള്‍ക്ക് ഒരു വര്‍ഷം തികയാനിരിക്കെയാണ് ഖൊമൈനിയുടെ അസാധാരണമായ പൊതുപ്രഭാഷണം,
 
 സെന്‍ട്രല്‍ ടെഹ്‌റാനിലെ ഇമാം ഖൊമേനി ഗ്രാന്‍ഡ് മൊസല്ല പള്ളിയില്‍ പ്രാര്‍ഥനകള്‍ക്ക് നേതൃത്വം നല്‍കുമെന്ന് ഇറാന്‍ ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയായ ഇര്‍നയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇസ്രായേല്‍ ആക്രമണങ്ങളില്‍ ഹിസ്ബുള്ള നേതാവ് ഹസന്‍ നസ്‌റുള്ളയെ കൂടാതെ ഇറാന്‍ ജനറല്‍ അബ്ബാസ് നില്‍ഫൊറൂഷനും കൊല്ലപ്പെട്ടിരുന്നു. രണ്ട് പേരുടെയും അനുസ്മരണ ചടങ്ങുകള്‍ ഇന്ന് പള്ളിയില്‍ നടക്കും.
 
 അനുസ്മരണ ചടങ്ങില്‍ ഗാസയിലെയും ലബനനിലെയും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെടുന്ന മുസ്ലീം ജനവിഭാഗങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ അലി ഖൊമൈനി അറബ് രാജ്യങ്ങളോട് ആവശ്യപ്പെടുമെന്ന് സൂചനയുണ്ട്. നസ്‌റുള്ള തുടങ്ങിവെച്ച പാത വിജയത്തില്‍ തന്നെ എത്തുമെന്നും ഖമൈനി പറയുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍