സംസ്ഥാന സര്‍ക്കാര്‍ സൂപ്പറാണ്, പ്രതിപക്ഷത്തിന് അവരുടെ കടമ എന്തെന്നറിയുന്നില്ല; പിണറായി സര്‍ക്കാരിനെ അഭിനന്ദിച്ച് കെ സുരേന്ദ്രന്‍

അനിരാജ് എ കെ
ശനി, 11 ഏപ്രില്‍ 2020 (15:06 IST)
കൊറോണ വൈറസ് വ്യാപനത്തെ ഫലപ്രദമായി ചെറുക്കാനുള്ള കാര്യങ്ങളെല്ലാം സംസ്ഥാന സര്‍ക്കാര്‍ നന്നായി ചെയ്യുന്നുണ്ടെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. എന്നാല്‍ പ്രതിപക്ഷം കടമകള്‍ മറക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്ന് സുരേന്ദ്രന്‍ വിമര്‍ശിച്ചു.
 
കാര്യങ്ങള്‍ നന്നായി ചെയ്യുന്ന സര്‍ക്കാരിനെ പ്രതിപക്ഷനേതാവ് നിരന്തരം വിമര്‍ശിക്കുകയാണ്. കേന്ദ്രസര്‍ക്കാരിനെ പിന്തുണയ്‌ക്കുന്ന നിലപാടാണ് രാഹുല്‍ ഗാന്ധി പോലും സ്വീകരിക്കുന്നത് - കെ സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.

അനുബന്ധ വാര്‍ത്തകള്‍

Next Article