ഐസൊലേഷൻ വാർഡിൽ ഓടിനടന്ന് ജോലി ചെയ്യാൻ ഇനി ആഷിഫ് ഇല്ല; ആദ്യ ശമ്പളം വാങ്ങി മടങ്ങവേ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞു

അനു മുരളി

ശനി, 11 ഏപ്രില്‍ 2020 (13:54 IST)
ലോറിയുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. ചാമായക്കാട് മാട് തോട്ടാപ്പ് ആനാംകടവില്‍ അബ്ദുവിന്റെ മകൻ ആഷിഫ് ആണ് മരിച്ചത്. 23 വയസുകാരനായ ആഷിഫ് കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. കുന്നങ്കുളം താലൂക്ക് ആശുപത്രിയിലെ ഐസലേഷന്‍ വാര്‍ഡില്‍ കഴിഞ്ഞ 10 ദിവസമായി ജോലി ചെയ്യുകയായിരുന്നു ആഷിഫ്.
 
10 ദിവസത്തെ സേവനം അനുഷ്ടിച്ചതിന്റെ ശമ്പളം വാങ്ങി വീട്ടിലേക്ക് മടങ്ങവെയാണ് ആഷിഫ് മരണത്തിന് കീഴടങ്ങിയത്. എഫ്‌സിഐ ഗോഡൗണില്‍നിന്ന് അരി കയറ്റി വന്ന ലോറിയുമായി ആഷിഖിന്റെ ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. നഴ്‌സിങ് പഠനം അടുത്തിടെ പൂര്‍ത്തിയാക്കിയ ആഷിഫിനെ കോവിഡ് ബാധയുടെ പശ്ചാത്തലത്തിലാണ് എന്‍എച്ച്എം പദ്ധതിപ്രകാരം കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ താല്‍ക്കാലിക ജോലിയില്‍ നിയമിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍