കോവിഡ് 19: കൃത്യമായ വിവരങ്ങൾ ജനങ്ങളിൽ എത്തിയ്ക്കാൻ ടെലിഗ്രാം ചാനലുമായി കേന്ദ്ര സർക്കാർ

ശനി, 11 ഏപ്രില്‍ 2020 (11:55 IST)
കോവിഡ് 19 സംബന്ധിച്ച ഔദ്യോഗിക വാർത്തകളും വിവരങ്ങളും ജനങ്ങളിലെത്തിക്കാൻ ടെലിഗ്രാമിൽ ഔദ്യോഗിക ചാനൽ ആരംഭിച്ച് കേന്ദ്ര സർക്കാർ MyGov CoronaNewsdesk എന്ന പേരിലാണ് ഔദ്യോഗിക ചാനൽ കേന്ദ്ര സർക്കാർ ആരംഭിച്ചിരിയ്ക്കുന്നത്. രാജ്യത്തെ കോവിഡ് 19 കേസുകളുമായി ബന്ധപ്പെട്ട ശരിയായ വിവരങ്ങളും, കൊവിഡ് 19 പ്രതിരോധത്തിനായുള്ള മാർഗനിർദേശങ്ങളും ഈ ചാനലിലൂടെ അറിയാൻ സാധിക്കും.
 
സംസ്ഥാനങ്ങൾ തിരിച്ചുള്ള ഹെൽപ്‌ലൈൻ നമ്പരുകളും ചാനലിൽ നൽകിയിട്ടുണ്ട്. രാജ്യത്തെ കോവിഡ് പൊസിറ്റീവ് കേസുകളെ കുറിച്ചുള്ള അപ്ഡേറ്റുകളും ടെലിഗ്രാം ചാനലിൽ ലഭ്യമാകും. ദുരന്തനിവാരണ അതോറിറ്റിയും, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവും ചേർന്നാണ് ടെലിഗ്രാമിൽ ഔദ്യോഗിക ചാനൽ ആരംഭിച്ചിരിക്കുന്നത്. കോവിഡ് 19 സംബന്ധിച്ച വിവരങ്ങൾ നൽകുന്നതിന് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം നേരത്തെ പ്രത്യേക ട്വിറ്റർ പേജ് ആരംഭിച്ചിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍