വിദേശയാത്രകളില്ല, രോഗംസ്ഥിരീകരിച്ചവരുമായി സമ്പർക്കമില്ല, മരിച്ച മാഹി സ്വദേശിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ട് ആരോഗ്യ വകുപ്പ്

ശനി, 11 ഏപ്രില്‍ 2020 (11:04 IST)
കണ്ണൂര്‍: കോവിഡ് ബാധയെ തുടർന്ന് ഇന്ന് രാവിലെ മരിച്ച മാഹി ചെറുകല്ലായി സ്വദേശി മഹറൂഫിന്റെ റൂട്ട് മാപ്പ് പുറത്തുവിട്ടു. ഇദ്ദേഹത്തിന് രോഗം പകർന്നത് എവിടെനിന്നാണ് എന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല. മഹ്റുഫ് വിദേശയാത്ര നടത്തുകയോ വിദേശികളുമായോ രോഗം സ്ഥിരീകരിച്ചവരുമായോ സമ്പർക്കം പുലർത്തുകയോ ചെയ്തിട്ടില്ല എന്നാണ് വിവരം. ന്യൂമാഹി, ചൊക്ലി, പന്ന്യന്നൂര്‍ പഞ്ചായത്തുകളില്‍ യാത്ര ചെയ്തിട്ടുണ്ട്. മാര്‍ച്ച്‌ 15 മുതല്‍ 21 വരെ മതചടങ്ങുകളിൽ പങ്കെടുത്തു
 
എംഎം ഹൈസ്‌കൂള്‍ ജുമ മസ്ജിദിലാണ് മതചടങ്ങുകള്‍ നടന്നത്. 18ന് പന്ന്യന്നൂര്‍ ചമ്പാട്ട് നടന്ന വിവാഹ നിശ്ചയത്തിലും പങ്കെടുത്തു. മഹി പാലം വരെ ബൈക്കിലും പിന്നീട് ടെമ്പോ ട്രാവലറിലുമാണ് വിവാഹ നിശ്ചയത്തിനു പോയത്. 18ന് തന്നെ എരൂര്‍ പള്ളിയിൽ പ്രാർത്ഥനയിലും പങ്കെടുത്തു. മാർച്ച് 26നാണ് രോഗ ലക്ഷണങ്ങൾ പ്രകടമായത്. ഇതോടെ തലശേരി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. പിന്നീട് രോഗം ഗുരുതരമായതോടെ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍