കൊവിഡ്19: ചവയ്‌ക്കുന്ന പുകയില ഉത്‌പന്നങ്ങൾ നിരോധിക്കണമെന്ന് കേന്ദ്ര സർക്കാർ

അഭിറാം മനോഹർ
ശനി, 11 ഏപ്രില്‍ 2020 (14:57 IST)
കൊറോണ വൈറസ് തടയുന്നതിന്റെ ഭാഗമായി ചവയ്ക്കുന്ന പുകിയില ഉത്‌പന്നങ്ങളുടെ വിൽപന നിരോധിക്കാൻ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.മുറുക്കാൻ, പാൻമസാല തുടങ്ങിയവയുടെ വിപണനത്തിന് വിലക്കേർപ്പെടുത്താനാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശം.ഇവയുടെ ഉപയോഗം ഉമിനീർ വർദ്ധിപ്പിക്കുകയും ആളുകൾക്ക് തുപ്പാനുള്ള പ്രേരണ ഉണ്ടാക്കുകയും ചെയ്യുന്നതിലാണാണ് നിയന്ത്രണമെന്ന് ഐസിഎംആറും ആരോഗ്യമന്ത്രാലയവും അറിയിച്ചു.
 
പൊതുസ്ഥലങ്ങളിൽ ഇങ്ങനെ തുപ്പുന്നത് വൈറസ് വ്യാപനത്തിനിടയാക്കും അതുകൊണ്ട് ഇത്തരം പുകയില ഉത്‌പന്നങ്ങളുടെ പൊതുയിടങ്ങളിലെ വിൽപ്പന തടയാനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് സംസ്ഥനങ്ങളോടുള്ള നിർദേശം.ജാർഖണ്ഡ്, തെലങ്കാന, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര, ഹരിയാണ,നാഗാലാൻഡ് തുടങ്ങിയ സംസ്ഥാനങ്ങൾ നേരത്തെ തന്നെ കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പുകയില ഉത്‌പന്നങ്ങളുടെ വിൽപ്പന നിരോധിച്ചിരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article