രാജ്യത്ത് കോവിഡ് മൂന്നാം ഘട്ടത്തിലേക്ക്, സമൂഹ വ്യാപന സാധ്യതയ്ക്കുള്ള തെളിവുകൾ ഐസിഎംആറിന് ലഭിച്ചു

വെള്ളി, 10 ഏപ്രില്‍ 2020 (08:58 IST)
ഡൽഹി: ഇന്ത്യയിൽ കോവിഡ് 19 വ്യാപനം മൂന്നാം ഘട്ടത്തിലേയ്ക്ക് കടക്കുകയാണ് എന്നും സമൂഹ വ്യാപനം ഉണ്ടായെന്ന് തെളിയിക്കുന്ന പൊസിറ്റീവ് കേസുകൾ റിപ്പോർട്ട് ;ചെയ്തിട്ടുണ്ട് എന്നും ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസേർച്ച്. ഫെബ്രുവരിൽ 15നും ഏപ്രിൽ രണ്ടിനുമിടയിൽ ഐസിഎംആർ നടത്തിയ പരിശോധനാ ഫലങ്ങളാണ് ഇത് സൂചിപ്പിക്കുന്നത്. ഈ കാലയങ്ങളവിൽ 5911 പേരിലാണ് ഐസിഎംആർ പരിശോധന നടത്തിയത്. ഇതിൽ 104 എണ്ണം പൊസിറ്റീവ് ആണെന്ന് കണ്ടെത്തി. 
 
ഇരുപത് സംസ്ഥാനങ്ങളിലെ 52 ജില്ലകളിൽ റാൻഡമായി നടത്തിയ പരിശോധനയിലാണ് 104 പൊസിറ്റീവ് കേസുകൾ കണ്ടെത്തിയത്. ഘട്ടം ഘട്ടമായി തീവ്ര രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ചവരെ മാത്രമാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇതിൽ 40 കേസുകൾ വിദേശ യത്രകൾ നടത്തുകയോ, വിദേശികളുമായോ രോഗം സ്ഥിരീകരിച്ച്വരുമായോ സമ്പർക്കം പുലർത്തുകയോ ചെയ്യാത്തവരാണ്. ആദ്യ രണ്ട് ഘട്ടങ്ങളിൽ പൊസിറ്റീവ് കേസുകൾ നന്നേ കുറവായിരുന്നു എങ്കിലും മാർച്ച് മുതലുള്ള പരിശോധനകളിൽ കൂടുതൽ പൊസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യാൻ തുടങ്ങുകയായിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍