കുഴല്‍പ്പണ കവര്‍ച്ചയ്ക്ക് ശേഷം ധര്‍മ്മരാജന്‍ ആദ്യം വിളിച്ചത് സുരേന്ദ്രന്റെ മകനെ; കുരുക്ക് മറുകുന്നു

Webdunia
തിങ്കള്‍, 7 ജൂണ്‍ 2021 (15:15 IST)
കുഴല്‍പ്പണ കവര്‍ച്ചയ്ക്ക് ശേഷം ധര്‍മ്മരാജന്‍ ആദ്യം വിളിച്ചത് കെ.സുരേന്ദ്രന്റെ മകന്‍ കെ.എസ്.ഹരികൃഷ്ണനെയെന്ന് വിവരം. പണം നഷ്ടമായ ശേഷം ധര്‍മ്മരാജന്‍ വിളിച്ച കോളുകളുടെ പട്ടികയില്‍ ആദ്യ ഏഴ് നമ്പറും ബിജെപി നേതാക്കളുടെയാണെന്നാണ് റിപ്പോര്‍ട്ട്. ഇത് ബിജെപിയെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നു. താന്‍ കൊണ്ടുവന്നത് ബിജെപിയുടെ പണമാണെന്ന് പരാതിക്കാരനായ ധര്‍മ്മരാജന്‍ നേരത്തെ പൊലീസിനോട് സമ്മതിച്ചിരുന്നു. സുരേന്ദ്രന്റെ മകന്‍ കെ.എസ്.ഹരികൃഷ്ണനെ അന്വേഷണസംഘം ഉടന്‍ ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article