ഇന്ന് വൈകീട്ട് അഞ്ചിന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും

തിങ്കള്‍, 7 ജൂണ്‍ 2021 (13:43 IST)
ഇന്ന് വൈകീട്ട് അഞ്ചിന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടായിരിക്കും പ്രധാനമന്ത്രി സംസാരിക്കുക. രാജ്യത്ത് കൂടുതലായി എന്തെങ്കിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമോ എന്നും ഇന്നറിയാം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും കോവിഡ് വാക്‌സിനേഷന്‍ യജ്ഞത്തെ കുറിച്ചും ആയിരിക്കും പ്രധാനമന്ത്രി പ്രധാനമായും സംസാരിക്കുകയെന്നാണ് റിപ്പോര്‍ട്ട്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍