മസ്‌ക്കിന്റെ സമീപകാല ട്വീറ്റുകള്‍ ശരാശരി അധ്വാനിക്കുന്ന വ്യക്തികളോടുള്ള വ്യക്തമായ അവഗണനയാണെന്നും അദ്ദേഹത്തിന്റെ 'പബ്ലിക് ടെമ്പര്‍ തന്ത്രങ്ങള്‍' കഠിനാധ്വാനികളുടെ സ്വപ്‌നങ്ങളെ ദുര്‍ബലപ്പെടുത്തിയെന്നും വീഡിയോയിൽ പറയുന്നു. ദശലക്ഷകണക്കിന് ക്രിപ്‌റ്റോ നിക്ഷേപകരുടെ ജീവിതങ്ങൾ മസ്‌ക് ഇല്ലാതാക്കിയെന്നാണ് ഇലക്ട്രിക് കാറുകള്‍ക്കുള്ള ബിറ്റ്‌കോയിന്‍ പേയ്‌മെന്റുകള്‍ സ്വീകരിക്കുന്നത് നിര്‍ത്താനുള്ള ടെസ്‌ലയുടെ തീരുമാനത്തെ വിമർശിച്ചുകൊണ്ടുള്ള അനോണിമസിന്റെ വീഡിയോയിൽ പറയുന്നത്.