നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് ഉടന്‍ പ്രഖ്യാപിക്കുമെന്ന് കെ സുധാകരന്‍. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി നിയമസഭാ തെരഞ്ഞെടുപ്പില്‍ സഖ്യമോ നീക്കുപോക്കോ ഉണ്ടാകില്ലെന്നും എന്നാല്‍ ആര് വോട്ടുനല്‍കിയാലും സ്വീകരിക്കുമെന്നും സുധാകരന്‍ വ്യക്തമാക്കി.
യു ഡി എഫിനെ മുസ്ലിം ലീഗാണ് നയിക്കുന്നതെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്താവന അപഹാസ്യമാണ്. ആസനത്തില്‍ വാലുമുളച്ചാല്‍ അതും തണലാണെന്ന നിലപാടാണ് പിണറായിക്ക് - കെ സുധാകരന്‍ പരിഹസിച്ചു.
കോണ്‍ഗ്രസില്‍ നേതൃമാറ്റം തീരുമാനിക്കുന്നത് ഹൈക്കമാന്‍ഡ് ആണെന്നും സുധാകരന്‍ വ്യക്തമാക്കി.