എസ്എഫ്ഐയുടെ ഗുണ്ടായിസം അവസാനിപ്പിക്കാൻ യൂണിവേഴ്സിറ്റി കോളജ് ഇടിച്ചുനിരത്തണമെന്ന് കെ മുരളീധരൻ

Webdunia
ശനി, 20 ജൂലൈ 2019 (15:23 IST)
യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐയുടെ ഗുണ്ടായിസം അവസാനിക്കണമെങ്കിൽ കോളേജ് ഇടിച്ചു നിരത്തണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവും ലോക്‌സഭാ എംപിയുമായ കെ മുരളീധരൻ. അല്ലെങ്കിൽ വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന ഓഫീസുകൾ അവിടേക്ക് മാറ്റണം. യുഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയാൽ യൂണിവേഴ്‌സിറ്റി കോളേജ് അവിടെ നിന്നും മാറ്റി സ്ഥാപിക്കണമെന്നും കെ മുരളീധരൻ പറഞ്ഞു.
 
യൂണിവേഴ്‌സിറ്റി കോളേജ് അവിടെ നിന്നും മാറ്റി ചരിത്ര മ്യൂസിയമാക്കണമെന്ന് കെ മുരളീധരൻ നേരത്തേ പറഞ്ഞിരുന്നു. യൂണിവേഴ്‌സിറ്റി കോളേജ് സംഭവം നടക്കാൻ പാടില്ലാത്തതതാണെന്നും അത് അംഗീകരിക്കാൻ കഴിയില്ലെന്നും മുരളീധരൻ പറഞ്ഞിരുന്നു. 1980 മുതൽ തന്നെ യൂണിവേഴ്‌സിറ്റി കോളേജിന്റെ പ്രവർത്തനം താളം തെറ്റിയിരുന്നു. അവിടെ നടക്കുന്നത് വിദ്യാഭ്യാസമല്ല. ക്രിമിനലുകളെ ഉണ്ടാക്കുന്ന കോളേജ് ആയി അവിടം മാറി. എസ്എഫ്‌ഐയിലെ സമാധാന പ്രേമികൾക്ക് പോലും അവിടെ നിൽക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. അസഹിഷ്ണുതയുടെ പര്യായമാണ് എസ്എഫ്‌ഐയെന്നും മുരളീധരൻ വ്യക്തമാക്കിയിരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article