ലോക്‌സഭയിലേക്ക് മത്സരിക്കാനില്ലാത്ത സീനിയര്‍ നേതാക്കളുടെ നിര നീളുന്നു; നിയമസഭ ലക്ഷ്യമിട്ട് മുരളീധരനും

Webdunia
ചൊവ്വ, 22 ഓഗസ്റ്റ് 2023 (12:08 IST)
ഇത്തവണ ലോക്‌സഭയിലേക്ക് മത്സരിക്കാനില്ലെന്ന സൂചന നല്‍കി കെ.മുരളീധരനും. കോണ്‍ഗ്രസിലെ സീനിയര്‍ നേതാക്കളെല്ലാം ലോക്‌സഭ തിരഞ്ഞെടുപ്പില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണ്. 2026 ല്‍ സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടാകുമെന്നും അതുകൊണ്ട് നിയമസഭയിലേക്ക് മത്സരിക്കുന്നതാണ് ഉചിതമെന്നും മിക്ക നേതാക്കളും കരുതുന്നു. ലോക്‌സഭാ കാലാവധി കഴിഞ്ഞാല്‍ പൊതു പ്രവര്‍ത്തനത്തില്‍ നിന്ന് മാറി നില്‍ക്കാനാണ് ആഗ്രഹിക്കുന്നതെന്ന് മുരളീധരന്‍ പറഞ്ഞു. കെ.കരുണാകരന്റെ സ്മാരകം നിര്‍മിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. അതുവരെ പൊതു പ്രവര്‍ത്തനത്തില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് ആഗ്രഹിക്കുന്നതെന്നും മുരളീധരന്‍ പറഞ്ഞു. 
 
ശശി തരൂര്‍, കെ.സുധാകരന്‍, ഹൈബി ഈഡന്‍, ടി.എന്‍.പ്രതാപന്‍ തുടങ്ങിയ നേതാക്കളും ഇനി ലോക്‌സഭയിലേക്ക് ഇല്ലെന്ന നിലപാടിലാണ്. ശശി തരൂര്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ലോക്‌സഭയിലേക്ക് ഇനി മത്സരിക്കാനില്ലെന്നാണ് തരൂരിന്റെ നിലപാട്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article