വീടിനുമുന്നില്‍ നിന്ന വാഴക്കൈകള്‍ വെട്ടിയതിന് പകരമായി കെഎസ്ഇബി ഓഫീസിന് മുന്നില്‍ നിന്ന മാവിന്‍ തൈകള്‍ വെട്ടി നശിപ്പിച്ച് വീട്ടുടമ

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 22 ഓഗസ്റ്റ് 2023 (08:48 IST)
വീടിനുമുന്നില്‍ നിന്ന വാഴക്കൈകള്‍ വെട്ടിയതിന് പകരമായി കെഎസ്ഇബി ഓഫീസിന് മുന്നില്‍ നിന്ന മാവിന്‍ തൈകള്‍ വെട്ടി നശിപ്പിച്ച് കര്‍ഷകന്‍. അയ്മനം കെഎസ്ഇബി ഓഫീസിന് മുന്നില്‍ നിന്ന മൂന്ന് മാവിന്‍ തൈകളും ഒരു പ്ലാവിന്‍ തൈയുമാണ് വെട്ടി നശിപ്പിച്ചത്. ഒന്നര ആഴ്ച മുന്‍പ് കരിപ്പൂത്തട്ട് സ്വദേശി സേവ്യറിന്റെ വീടിനുമുന്നില്‍ നിന്നിരുന്ന എട്ട് വാഴക്കൈകള്‍ കെഎസ്ഈബി ജീവനക്കാര്‍ വെട്ടിമാറ്റിയിരുന്നു.
 
കെഎസ്ഇബിക്കാരുടെ ശല്യം സഹിക്കാതെയാണ് മരത്തൈകള്‍ നശിപ്പിച്ചതെന്നാണ് ഇയാളുടെ മറുപടി. മുമ്പും ടച്ചിങ് വെട്ടുന്നെന്ന പേരില്‍ തന്റെ വീട്ടിലെ കാര്‍ഷിക വിളകള്‍ ജീവനക്കാര്‍ വെട്ടിമാറ്റിയിട്ടുണ്ടെന്ന് സേവ്യര്‍ പറഞ്ഞു. സേവ്യറിനെതിരെ പൊലീസ് കേസെടുത്തു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍