തിരുവനന്തപുരത്ത് ജോലികഴിഞ്ഞ് മടങ്ങിയ നാഗാലാന്റ് സ്വദേശിനിക്കു നേരെ ലൈംഗികാതിക്രമം; പ്രതി പിടിയില്‍

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 21 ഓഗസ്റ്റ് 2023 (14:46 IST)
തിരുവനന്തപുരത്ത് ജോലികഴിഞ്ഞ് മടങ്ങിയ നാഗാലാന്റ് സ്വദേശിനിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയില്‍. കഴിഞ്ഞദിവസം രാത്രി പന്ത്രണ്ടരയോടായിരുന്നു സംഭവം. റോഡിലൂടെ നടക്കുമ്പോള്‍ ബൈക്കിലെത്തിയ അക്രമി 20കാരിയെ കടന്നുപിടിക്കുകയായിരുന്നു.
 
യുവതി ബഹളം വച്ചതോടെ സമീപവാസികള്‍ ഓടിയെത്തുകയായിരുന്നു. പിന്നാലെ അക്രമി രക്ഷപ്പെട്ടു. തുടര്‍ന്ന് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്ത്. മേനംകുളം സ്വദേശി അനീഷ് ആണ് പിടിയിലായത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍