ഫോട്ടോ മോർഫ് ചെയ്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച ആരാധകർക്ക് ചുട്ട മറുപടിയുമായി ജ്യോതി കൃഷ്ണ

Webdunia
ചൊവ്വ, 15 മാര്‍ച്ച് 2016 (13:00 IST)
ഫോട്ടോ മോർഫ് ചെയ്ത് വാട്ട്സാപ്പിൽ പ്രചരിപ്പിച്ചവർക്ക് ചുട്ട മറുപടിയുമായി ജ്യോതി കൃഷ്ണയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. നല്ല കുടുംബത്തിൽ പിറക്കാത്തവർ മാത്രമേ ഇത്തരത്തിൽ പ്രവർത്തിക്കുകയുള്ളുവെന്ന് ജ്യോതി പോസ്റ്റിൽ കുറിച്ചു. അനുവാദമില്ലാതെ ഫോട്ടോ മോർഫ് ചെയ്ത് സോഷ്യ‌ൽ മീഡിയയിലൂടെ പ്രചരിപ്പിച്ച മോന് അല്ലെങ്കിൽ മോൾക്ക് നൽകാൻ ഇതിൽ കൂടുതൽ വാക്കുകളില്ലായെന്ന് താരം അറിയിച്ചു.
 
ജ്യോതി കൃഷ്ണയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:
 
ഹായ് ഫ്രെണ്ട്സ്, നല്ല കുടുംബത്തിൽ പിറക്കാത്ത ഏതോ ഒരു മോൻ / മോൾ ഇന്നു എന്റെ ഫോട്ടോയുടെ തലഭാഗം മാത്രം എടുത്ത് അവന്റെ / അവളുടെ അമ്മയുടേയോ പെങ്ങ‌ളുടേയോ ശരീരഭാഗത്തോട് ചേർത്തുവെച്ച് അത് വാട്ട്സ് ആപ് വഴി അയച്ചു കൊടുക്കുന്നുണ്ട്... എന്നെ അറിയുന്ന എന്റെ ഒരുപാട് കൂട്ടുകാർ ഇന്നു എന്റെ ഫോട്ടോയുടെ താഴെ എന്നെ സപ്പോർട്ട് 
ചെയ്തുകൊണ്ട് ഒരുപാട് മെസ്സേജ് അയച്ചിരുന്നു... ഈ പണി ചെയ്ത അവനു / അവൾക്ക് ഇതിൽ കൂടുതൽ ഒരു മറുപടിയും എനിക്ക് കൊടുക്കാനില്ല.. കാരണം ഇത് ചെയ്യുമ്പോൾ അവൻ / അവൾ എന്താണോ ഉദ്ദേശിച്ചത് അത് വെറുതെയായി പോയി... എന്നെ സപ്പോർട്ട് ചെയ്തു കൂടെ നിന്ന എന്റെ എല്ലാ കൂട്ടുകാരോടും നന്ദി.. പറഞ്ഞറിയിക്കാനാകാത്ത അത്ര നന്ദി...