കുതിക്കുന്നു കോവിഡ്; ഇന്നും രണ്ടായിരത്തില്‍ അധികം രോഗികള്‍, രോഗവ്യാപനത്തില്‍ മുന്നില്‍ കേരളം തന്നെ

Webdunia
ബുധന്‍, 8 ജൂണ്‍ 2022 (09:12 IST)
ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നു. ഇന്നും പ്രതിദിന രോഗികളുടെ എണ്ണം 2,000 കടക്കും. നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്നലെയാണ് കേരളത്തില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 2,000 കടന്നത്. ഇന്നലെ 2,272 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 2,300 ല്‍ അധികം കോവിഡ് രോഗികള്‍ ഉണ്ടാകുമെന്നാണ് പ്രാഥമിക വിവരം. വരും ദിവസങ്ങളിലും പ്രതിദിന രോഗികളുടെ എണ്ണം ഉയരും. എറണാകുളത്ത് ഇന്നലെ 622 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തൊട്ടുപിന്നില്‍ തിരുവനന്തപുരം (416). ഒമിക്രോണ്‍ വകഭേദം തന്നെയാണ് ഇപ്പോഴത്തെ രോഗവ്യാപനത്തിനു കാരണമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article