മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസ്; ഇന്ന് കരിദിനം

ബുധന്‍, 8 ജൂണ്‍ 2022 (08:11 IST)
സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടത്തിയ വെളിപ്പെടുത്തലുകളില്‍ പ്രതിഷേധം തുടരും. കോണ്‍ഗ്രസും ബിജെപിയും മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഇന്ന് കരിദിനം ആചരിക്കും. സംസ്ഥാനത്തുടനീളം ഇന്നും പ്രതിഷേധപ്രകടനങ്ങള്‍ നടത്താനാണ് യൂത്ത് കോണ്‍ഗ്രസ് തീരുമാനം. മുഖ്യമന്ത്രി മാറിനില്‍ക്കണമെന്ന നിലപാടാണ് പ്രതിപക്ഷത്തിന്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് വിജയത്തിന്റെ ആവേശത്തില്‍ കടുത്ത സമരങ്ങളിലേക്ക് നീങ്ങുകയാണ് അവര്‍.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍